ന്യൂഡല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളെ വെറുതെ വിട്ടു. കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാനായില്ല. പ്രോസിക്യൂഷന്റെ ആരോപണങ്ങള്‍ കോടതിയ്ക്ക് ബോധ്യമായില്ല.
22 പ്രതികളുള്ള കേസില്‍ ഏറെയും ഗുജറാത്ത് രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. 38 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കം 16 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. അമിത് ഷാ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന കാലത്തായിരുന്നു വ്യാജ ഏറ്റുമുട്ടല്‍ നടന്നത്.