കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എം.സി.കമറുദ്ദീന്റെ കസ്റ്റഡി അപേക്ഷ ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയില്‍. 13 കോടിയുടെ തട്ടിപ്പ് നടന്നതായി തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. കമറുദീനെ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് ഉച്ചയ്ക്ക് 2.30ന് പരിഗണിക്കും.
എന്നാല്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 409 വകുപ്പ് കേസില്‍ നിലനില്‍ക്കില്ലെന്നും ജ്വല്ലറി നഷ്ടത്തിലാവുന്നതു വരെ ലാഭവിഹിതം നല്‍കിയെന്നുമാണ് കമറുദ്ദീന്റെ അഭിഭാഷകന്റെ വാദം. സിവില്‍ കേസ് മാത്രമെന്നും കസ്റ്റഡി അനുവദിക്കരുതെന്നും കമറുദ്ദീന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അഭിഭാഷകന്‍ അവകാശപ്പെടുന്നു.