മതപഠനത്തിന് വീട് വിട്ട് ഇറങ്ങിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ കോടതി ഉത്തരവ്

high-court

ബേക്കല്‍: കാസര്‍കോട് നിന്ന് മതപഠനത്തിന് വീട് വിട്ട് ഇറങ്ങിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഹൈക്കോടതി ഉത്തരവ്.

മതവിശ്വാസം പിന്തുടരാനുള്ള സൗകര്യം വീട്ടിലൊരുക്കാമെന്ന് മാതാപിതാക്കള്‍ കോടതിക്ക് ഉറപ്പ് നല്‍കി.

കാസര്‍കോട് ബേക്കല്‍ സ്വദേശിനായി ആതിരയാണ് മാതാപിതാക്കള്‍ക്കൊപ്പം വിട്ട് കോടതി ഉത്തരവിട്ടത്. മതപഠനത്തിനായി ഈ മാസം ആദ്യം പെണ്‍കുട്ടി വീട് വിട്ട് ഇറങ്ങുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ 27 ന് പെണ്‍കുട്ടിയെ കണ്ണൂരില്‍ നിന്നും കണ്ടെത്തി.

ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റിന് മുന്നില്‍ പൊലീസ് ഹാജരാക്കിയപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം വീട് വിട്ട് ഇറങ്ങിയതാണെന്നും മാതാപിതാക്കള്‍ക്കൊപ്പം പോകേണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കോടതി പെണ്‍കുട്ടിയ മഹിളാമന്ദിരത്തിലേക്കയച്ചു.

ഇതിനു പിന്നാലെയാണ് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതപഠനത്തിനിറങ്ങിയതെന്ന നിലപാട് തന്നെയായിരുന്നു പെണ്‍കുട്ടിക്ക്. തുടര്‍ന്നാണ് വീട്ടില്‍ മതവിശ്വാസം തുടരാമെന്ന മാതാപിതാക്കളുടെ ഉറപ്പില്‍ ഇവരോടൊപ്പം അയ്ക്കാന്‍ കോടതി ഉത്തരവിട്ടത്.

തീവ്രവാദ സംഘടനകള്‍ പെണ്‍കുട്ടിയെ സ്വാധീനിക്കാനുള്ള സാധ്യത പൊലീസ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ആവശ്യമെങ്കില്‍ സംരക്ഷണം നല്‍കാനും കോടതി ഉത്തരവിട്ടു.

Top