കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്.
അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് നല്‍കിയത്.
കാക്കനാട് ജയിലില്‍ പീഢനം നേരിടുന്നു എന്ന സുനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ജയില്‍ മാറ്റത്തിന് ഉത്തരവിട്ടത്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ മാഡം ആരാണെന്നുള്ള ചോദ്യത്തിന് സുനി മറുപടിയൊന്നും നല്‍കിയില്ല. ‘പിന്നെ പറയാം’ എന്ന് മാത്രമായിരുന്നു സുനിയുടെ പ്രതികരണം.