അംബേദ്കര്‍ക്കെതിരായ വിവാദ ട്വീറ്റ് ; പാണ്ഡ്യയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി

ജോധ്പൂര്‍: ഭരണഘടനാ ശില്‍പി ബിആര്‍ അംബേദ്കര്‍ക്കെതിരായ വിവാദ ട്വീറ്റിന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജോധ്പൂര്‍ കോടതി ഉത്തരവിട്ടു.

അംബേദ്കറുടെ സംവരണ നയത്തെ എതിര്‍ത്തുകൊണ്ടായിരുന്നു ഹാര്‍ദ്ദികിന്റെ ട്വീറ്റ്. ജനങ്ങളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണെന്ന് ഹാര്‍ദ്ദികിന്റെ ട്വീറ്റെന്ന് ചൂണ്ടിക്കാട്ടി ഡിആര്‍ മെഗ്വാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലിസിനോട് ആവശ്യപ്പെട്ടത്. പട്ടികജാതി-പട്ടികവര്‍ഗ നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യാനും സാധ്യതയുണ്ട്.

ഡിസംബര്‍ 26 ന് @sirhardik3777 എന്ന അക്കൗണ്ടില്‍ നിന്നാണ് വിവാദ ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവാദമായതോടെ താരം ഇത് ട്വിറ്ററില്‍ നിന്ന് നീക്കിയിരുന്നു. എന്നാല്‍ അത് ഹാര്‍ദ്ദികിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടല്ലെന്നും റിപ്പോര്‍ട്ടുണ്ട്.

Top