രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മലപ്പുറം ഗവ. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം

court order

മലപ്പുറം: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മലപ്പുറം ഗവ. കോളേജ് വിദ്യാര്‍ത്ഥികളായ റിന്‍ഷാദിനും മുഹമ്മദ് ഫാരിസിനും
മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.

ജില്ല വിട്ടുപോകരുത്, എല്ലാ ദിവസവും സ്റ്റേഷനില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന പോസ്റ്റര്‍ കോളേജ് ക്യാമ്പസില്‍ പതിച്ചു എന്ന് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് റിന്‍ഷാദ്. മുഹമ്മദ് ഫാരിസ് ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥിയുമാണ്.

നാല് ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്നു റിന്‍ഷാദും മുഹമ്മദ് ഫാരിസും. തുടര്‍ന്നാണ് ഇരുവരെയും മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കണമെന്ന പോസ്റ്റര്‍ ക്യാമ്പസില്‍ പതിച്ചത് തങ്ങളല്ലെന്നായിരുന്നു ഇരുവരും ഉന്നയിക്കുന്ന വാദം. പോസ്റ്റര്‍ പതിച്ചതിനെതിരെ പൊലീസില്‍ പരാതിപ്പെട്ട കോളേജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളുടെ വാദം തള്ളിക്കളഞ്ഞു.

Top