കോതമംഗലം: കോതമംഗലം പള്ളിത്തര്‍ക്കത്തില്‍ പൊലീസിനെ വിമര്‍ശിച്ച് വീണ്ടും ഹൈക്കോടതി.
കോതമംഗലം ചെറിയപള്ളിയില്‍ പ്രവേശിക്കുവാന്‍ ഓര്‍ത്തോഡോക്‌സ് വൈദികന് മുന്‍സീഫ് കോടതി അനുമതി നല്‍കിയതിനെതിരെ യാക്കോബായ സഭ നല്‍കിയ ഹര്‍ജിയിലാണ് പൊലീസിനെ കോടതി വിമര്‍ശിച്ചിരിക്കുന്നത്.
അനുകൂല വിധി സമ്പാദിച്ചവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കുന്നതിന് പകരമായി പള്ളിയില്‍ പ്രവേശിക്കരുതെന്ന് കാണിച്ച് നോട്ടീസ് നല്‍കുകയാണ് പൊലീസ് ചെയ്തതെന്നാണ് കോടതി പറഞ്ഞത്. കോടതികളില്‍ നിന്ന് പുറപ്പെവടുക്കുന്ന ഉത്തരവുകള്‍ നടപ്പാക്കാനുള്ള ബാധ്യത പൊലീസിനുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.