മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റ് ചെയ്ത രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി.

പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. രഹന ഫാത്തിമയെ ചോദ്യം ചെയ്യുന്നതിന് പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന റിവ്യു പെറ്റീഷന്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി വെച്ചു.

മുന്‍പ് കസ്റ്റഡി ആവശ്യപ്പെട്ട ഹര്‍ജിയില്‍ രണ്ടു മണിക്കൂറായിരുന്നു കോടതി പൊലീസിന് ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കിയിരുന്നത്. ജാമ്യാപേക്ഷാ തള്ളി കളഞ്ഞതോടെ വീണ്ടും രഹനയ്ക്ക് കൊട്ടാരക്കര ജയിലില്‍ തന്നെ കഴിയേണ്ടതായി വരും.

Top