എംഎല്‍എ എം.വിന്‍സന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

തിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം.വിന്‍സന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി മാറ്റിയത്. നേരത്തെ കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് വിന്‍സന്റ് ജില്ലാ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Top