കെവിന്റെ കൊലപാതകം കരുതിക്കൂട്ടി നടത്തിയതാണെന്ന് പ്രോസിക്യൂഷന്‍

KEVIN

കോട്ടയം: കോട്ടയം മാന്നാനം സ്വദേശി കെവിന്റെ കൊലപാതകം കരുതിക്കൂട്ടി നടത്തിയതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍.

കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി നാലില്‍ നടന്ന പ്രാഥമിക വാദത്തിനിടയിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേസില്‍ വലിയ ഗൂഢാലോചന നടന്നതായും വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക വാദം ഇരുപത്തിരണ്ടിന് തുടരും. കേസിലെ പ്രതികളെയെല്ലാം ഇന്ന് കോടതിയില്‍ ഹാജരാക്കി.

പ്രണയവിവാഹത്തിന്റെ പേരിലാണ് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെവിന്റെ ഭാര്യയുടെ സഹോദരന്‍ ഷാനു, അച്ഛന്‍ ചാക്കോ എന്നിവരുള്‍പ്പടെ കേസില്‍ 14 പ്രതികളാണുള്ളത്.

Top