കൊച്ചി: കത്തോലിക്കാ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസെടുത്തു. മാര്‍ ജോര്‍ജ്ആലഞ്ചേരിക്കും സഭയുടെ മുന്‍ ഫിനാന്‍സ് ഓഫീസര്‍ ജോഷി പുതുവക്കുമെതിരെയാണ് കേസ്.
അലക്സിയന്‍ ബ്രദേഴ്സ് അതിരൂപതയ്ക്ക് നല്‍കിയ ഭൂമി കരാര്‍ ലംഘിച്ച് മറിച്ചു വിറ്റുവെന്ന ഹര്‍ജിയിലാണ് സമന്‍സ് അയക്കാന്‍ ഉത്തരവായത്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
ഭൂമി മറിച്ചുവിറ്റതില്‍ 50 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പരാതി. വഞ്ചന, ഗൂഢാലോചന, അടക്കമുള്ള വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. ഡിസംബര്‍ മൂന്നിന് കര്‍ദിനാളും ഫാ ജോഷി പുതുവയും കോടതിയില്‍ ഹാജരാകാനാണ് സമന്‍സ്.