ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി കോടതി തള്ളി.
പ്രതിരോധ വകുപ്പില്‍ നിന്ന് അച്ചടക്ക നടപടി നേരിട്ട് പുറത്ത് പോവേണ്ടി വന്ന കെ.എന്‍.മഞ്ജുനാഥ എന്നയാള്‍ നല്‍കിയ ഹര്‍ജിയാണ് നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളിയത്.
തന്നെ നീക്കിയതിനെതിരെ മഞ്ജുനാഥ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.