മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിയില്ല ; മഅദനി സുപ്രീംകോടതിയിലേക്ക്

madani

ബംഗളുരു: ബംഗളുരു സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി.

ബംഗളുരുവിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് അനുമതി നല്‍കിയത്. എന്നാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം കോടതി തള്ളി.

മാതാപിതാക്കളെ കാണാനാണ് കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നിഷേധിച്ചു.

ഓഗസ്റ്റ് ഒന്നുമുതല്‍ ആറുവരെ കേരളത്തില്‍ കഴിയാനാണ് കോടതി അനുവാദം നല്‍കിയിരിക്കുന്നത്. ഏഴിന് തിരികെ ജയിലിലെത്തണം. ഓഗസ്റ്റ് ഒമ്പതിനാണ് മകന്റെ കല്യാണം. അതിനാല്‍ കല്യാണത്തില്‍ പങ്കെടുക്കാന്‍ മഅദനിക്ക് സാധിക്കില്ല.

അസുഖബാധിതരായ മാതാപിതാക്കളെ കാണുന്നതിനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മഅദനി കോടതിയെ സമീപിച്ചത്.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് മഅ്ദനയുടെ തീരുമാനം.

Top