ശബരിമലയില്‍ സാഹചര്യങ്ങള്‍ പരിശോധിച്ച് നിയന്ത്രണങ്ങള്‍ നീക്കാന്‍ ഡിജിപിയ്ക്ക് നിര്‍ദ്ദേശം

sabarimala

പത്തനംതിട്ട: ശബരിമലയിലെ നിയന്ത്രണങ്ങളില്‍ കോടതി ഇടപെടല്‍. വാവര് നടയിലേതടക്കം ബാരിക്കേഡുകള്‍ നീക്കണമെന്നും ശരംകുത്തിയില്‍ രാത്രിയില്‍ തീര്‍ത്ഥാടകരെ തടയരുതെന്നും നിര്‍ദ്ദേശമുണ്ട്.

സാഹചര്യങ്ങള്‍ പരിശോധിച്ച് നിയന്ത്രണങ്ങള്‍ നീക്കുവാനാണ് ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തീര്‍ത്ഥാടകരെ തടയുന്നത് സംബന്ധിച്ച് നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. നിരീക്ഷക സമിതി റിപ്പോര്‍ട്ടിലാണ് കോടതി ഇടപെടല്‍.

Top