ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് സിബിഐ അറസ്റ്റ് ചെയ്ത വ്യോമസേന മുന്‍ മേധാവി എസ്.പി.ത്യാഗിയെ തീഹാര്‍ ജയിലേക്ക് മാറ്റി.
സിബിഐ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ത്യാഗിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കസ്റ്റഡി ആവശ്യം സിബിഐ ഉന്നയിക്കാതിരുന്നതോടെ കോടതി ഡിസംബര്‍ 30 വരെ ത്യാഗിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ത്യാഗിക്കൊപ്പം അറസ്റ്റിലായ മറ്റ് രണ്ടു പേരെയും കോടതി ഈ മാസം 30 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.