പന്തളം: ആചാരങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലുറച്ച് പന്തളം കൊട്ടാരം പ്രതിനിധികള്‍. സമയബന്ധിതമായി വിധി നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടില്ലെന്നും കൊട്ടാരം പ്രതിനിധികള്‍ പറഞ്ഞു.
ആചാരങ്ങളില്‍ വിട്ടുവീഴ്ച ചെയ്തു കൊണ്ടുള്ള ചര്‍ച്ച അജണ്ടയില്‍ ഇല്ലെന്നും ചര്‍ച്ചയ്ക്ക് വിളിച്ച സര്‍ക്കാരിന്റെ നടപടി സ്വാഗതാര്‍ഹമാണെന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കി. വിധി നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.