അജ്മാന്‍: വണ്ടിച്ചെക്ക് കേസില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഉന്നയിച്ച വാദം പൊളിഞ്ഞു.
തന്റെ ചെക്ക് പരാതിക്കാരനായ നാസില്‍ മോഷ്ടിച്ചതാണെന്നാണ് തുഷാര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍, ഇത് വിശ്വസനീയമല്ലെന്ന് കോടതി വ്യക്തമാക്കി.
മോഷണം നടന്ന സമയത്ത് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. പ്രോസിക്യൂഷന്റെ മധ്യസ്ഥതയില്‍ ഒത്തു തീര്‍പ്പ് ശ്രമവും നടന്നിരുന്നു എന്നാല്‍, ഇരുകൂട്ടരും തമ്മില്‍ ധാരണയിലെത്തിയില്ല. ഒത്തുതീര്‍പ്പിന്റെ ഭാഗമായി തുഷാര്‍ മുന്നോട്ടു വെച്ച തുക അംഗീകരിക്കാന്‍ നാസില്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പുശ്രമം പരാജയപ്പെട്ടത്.
ചെക്ക് കേസില്‍ വ്യാഴാഴ്ചയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലായത്. പത്ത് വര്‍ഷം മുമ്പുള്ള ചെക്ക് ഇടപാടില്‍ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്.