കോഴിക്കോട്: ‘രണ്ടാമൂഴം’ തിരക്കഥ തിരികെ നല്‍കണമെന്ന ആവശ്യമുന്നയിച്ച് എംടി വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജിയില്‍ കീഴ്‌ക്കോടതിയുടെ തുടര്‍ നടപടികള്‍ക്ക് കോഴിക്കോട് ജില്ലാ കോടതിയുടെ സ്റ്റേ.
കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്റെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. ഇതിനെതിരെ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
തിരക്കഥ ഉപയോഗിക്കുന്നതു വിലക്കിയുള്ള മുന്‍സിഫ് കോടതിയുടെ തീരുമാനം നിലനില്‍ക്കും. 3 വര്‍ഷത്തെ കരാര്‍ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും തുടര്‍നടപടികള്‍ ഇല്ലാത്തതിനാല്‍ തിരക്കഥ തിരികെ നല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് എം.ടി രംഗത്തെത്തിയത്. ഒക്ടോബര്‍ 10ന് ആണ് നിര്‍മ്മാണക്കമ്പനിക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ എംടി കോടതിയെ സമീപിച്ചത്.