കൊളംബോ : ശ്രീലങ്കയില്‍ മഹീന്ദ രാജപാക്സെക്ക് പ്രധാനമന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് കോടതി ഉത്തരവ്. പ്രധാനമന്ത്രിയെയും മന്ത്രിമാരെയും അനുവദിച്ചാല്‍ അത് രാജ്യത്ത് നികത്താനാകാത്ത നഷ്ടങ്ങള്‍ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
225 അംഗ ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ 122 പേരാണ് മഹീന്ദ രജപക്‌സെ പ്രധാനമന്ത്രിയായി തുടരുന്നതിനിടെ കോടതിയെ സമീപിച്ചത്. ഇവര്‍ ഒപ്പുവെച്ച ഹരജി പരിഗണിക്കവെയാണ് കോടതി തീരുമാനമെടുത്തത്.
ജസ്റ്റിസ് പ്രീതിപദ്മന്‍ സര്‍സേനയാണ് നിര്‍ണായക തീരുമാനമെടുത്തത്. അടുത്ത ആഴ്ച കേസില്‍ കോടതി അന്തിമ വിധി പറയും. കഴിഞ്ഞ നവംബര്‍ 14 നാണ് രജപക്‌സയെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് 122 അംഗങ്ങള്‍ കോടതിയെ സമീപിച്ചത് .