കൊച്ചി : എറണാകുളം ലുലുമാളിൽ നടിയെ ഉപദ്രവിച്ച സംഭവത്തിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. നടിക്ക് പരാതിയില്ലെന്നും ക്ഷമാപണം മുഖവിലയ്‌ക്കെടുത്ത് മാപ്പുനൽകിയെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
എന്നാൽ അപമാനിക്കപ്പെട്ട നടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന്റെ മുമ്പാകെ രേഖപ്പെടുത്തണമെന്നും പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.