ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കഴിഞ്ഞ ദിവസം ദിഷയുടെ കസ്റ്റഡി കാലാവധി കോടതി ഒരുദിവസത്തേക്കും കൂടി നീട്ടിയിരുന്നു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ദിഷയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത്.

ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നാണ് ഡല്‍ഹി പൊലീസ് നിലപാട്.കേസില്‍ മലയാളി അഭിഭാഷകയായ നികിത ജേക്കബിനെയും ശന്തനും മുളുക്കിനെയും അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്യും.

 

Top