കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട കേസ് പരിഗണിക്കുന്നത് ഈ മാസം 12ലേക്ക് മാറ്റി

rape123

തിരുവനന്തപുരം: കോവളത്ത് വിദേശവനിത ബലാംസംഗത്തിനിരയായി കൊല്ലപ്പെട്ട കേസ് പരിഗണിക്കുന്നത് ഈ മാസം 12ലേക്ക് മാറ്റി. വിചാരണ നടപടികള്‍ ഇന്ന് ആരംഭിച്ചുവെങ്കിലും പ്രതികള്‍ ഹാജരായില്ല. ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു കൊണ്ട് പ്രതികള്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

കേസില്‍ രണ്ട് പ്രതികളാണ് ഉള്ളത്. കേസിന്റെ വിചാരണ തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് നടക്കുന്നത്. വിചാരണയില്‍ പ്രോസിക്യൂഷനെ സഹായിക്കുവാന്‍ പൊലീസിന്റെ പ്രത്യേക സംഘത്തെയും നിയമിച്ചിട്ടുണ്ട്.

ആയുര്‍വേദ ചികിത്സക്ക് വേണ്ടി കേരളത്തില്‍ എത്തിയ വിദേശ വനിതയാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14ന് കൊല്ലപ്പെട്ടത്. കോവളത്തെത്തിയ യുവതിയെ സമീപത്തുള്ള തുരുത്തില്‍ കൂട്ടികൊണ്ടുപോയി ലഹരിവസ്തു നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്.

Top