പകരക്കാരനാകാൻ വിസമ്മതിച്ചെന്നത് കെട്ടിച്ചമച്ച വാർത്ത – കൗട്ടീനോ

ന്നലെ സെല്‍റ്റ വിഗോയ്ക്ക് എതിരായ മത്സരത്തില്‍ ബാഴ്‌സലോണ താരം കൗട്ടീനോ സബ്ബായി ഇറങ്ങാന്‍ തയ്യാറായില്ല എന്ന് റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കൗട്ടീനോ. ഇത് മാധ്യമങ്ങള്‍ കെട്ടിച്ചമച്ച കഥയാണ് എന്ന് കൗട്ടീനോ പറഞ്ഞു. ഈ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. തന്റെ കരിയറില്‍ താന്‍ എപ്പോഴും പ്രൊഫഷണല്‍ ആയെ പെരുമാറിയിട്ടുള്ളൂ. മാധ്യമങ്ങള്‍ക്ക് എന്നും ഇത് തന്നെയാണ് പണി എന്നും കൗട്ടീനോ പറഞ്ഞു.

സെല്‍റ്റക്ക് എതിരായ മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാനം അന്‍സു ഫതിക്ക് പരിക്കേറ്റപ്പോള്‍ പരിശീലകന്‍ ബര്‍ഹുവാന്‍ കൗട്ടീനോയോട് വാം അപ്പ് ചെയ്യാനും പകരം ഇറങ്ങാനും പറഞ്ഞിരുന്നു. എന്നാല്‍ പരിശീലകന്‍ പകരം ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ കൗട്ടീനോ മോശമായ രീതിയില്‍ ആണ് പ്രതികരിച്ചത് എന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൗട്ടീനോയെ തിരികെ പരിശീലകന്‍ ബെഞ്ചിലേക്ക് അയക്കുകയും ചെയ്തിരുന്നു.

 

Top