തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയായ ഭാരത്ധര്‍മ്മജനസേനയുമായുള്ള സഖ്യചര്‍ച്ചകള്‍ വിമോചനയാത്രയ്ക്ക് ശേഷമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണോ എന്ന കാര്യം ബിഡിജെഎസ് തീരുമാനിക്കും. തനിക്ക് താല്‍പര്യമില്ലെങ്കിലും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും കുമ്മനം വ്യക്തമാക്കി.
പിണറായിയുടേത് നിഷേധാത്മക രാഷ്ട്രീയമാണെന്നും കുമ്മനം കുമ്മനം കുറ്റപ്പെടുത്തി.
കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്ര നാളെ കാസര്‍കോട്ട് ഉപ്പളയില്‍ നിന്നും ആരംഭിക്കും. കേന്ദ്ര മന്ത്രി വെങ്കയ നായിഡുവാണ് ജാഥ ഉദ്ഘാടനം ചെയ്യുന്നത്.