അബുദാബി: യുഎഇയില്‍ 1,206 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,385 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,00,587 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,78,341 പേര്‍ രോഗമുക്തരാവുകയും 1,997 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,249 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.