കൊവിഡ്: ലോകത്ത് 17.63 കോടി രോഗബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി അറുപത്തി മൂന്ന് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ടുകളാണ് ചെയ്തത്. ഇതുവരെ മുപ്പത്തിയെട്ട് ലക്ഷത്തിലധികം പേരാണ് മരണമടഞ്ഞത്. പതിനാറ് കോടി ആളുകളാണ് രോഗമുക്തി നേടിയത്.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 84,332 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏപ്രില്‍ രണ്ടിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2.93 കോടി പിന്നിട്ടു. 3.67 ലക്ഷം പേര്‍ മരിച്ചു. 95.07 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

അമേരിക്ക തന്നെയാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത്. യുഎസില്‍ മൂന്ന് കോടി നാല്‍പത്തി മൂന്ന് ലക്ഷം രോഗബാധിതരുണ്ട്. മരണസംഖ്യ 6.15 ലക്ഷമായി ഉയര്‍ന്നു. ബ്രസീലിലും രോഗവ്യാപനം രൂക്ഷമാണ്.രാജ്യത്ത് ഇതുവരെ ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4.86 ലക്ഷം പേര്‍ മരിച്ചു.

Top