ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദാനി ഗ്രൂപ്പ് 100 കോടി സംഭാവന നല്‍കും. അദാനി ഗ്രൂപ്പ്ചെയര്‍മാന്‍ ഗൗതം അദാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പണത്തിന് പുറമെ, സര്‍ക്കാരിനേയും സഹപൗരന്‍മാരേയും പിന്തുണക്കുന്നതിനായി കൂടുതല്‍ വിഭവങ്ങള്‍ സംഭാവന ചെയ്യുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
‘കോവിഡ്-19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിനായി പ്രധാനമന്ത്രി കെയറിലേക്ക് അദാനി ഫൗണ്ടേഷന്‍ ഈ മണിക്കൂറില്‍ 100 കോടി നല്‍കാന്‍ സന്നദ്ധമാണ്’ ഗൗതം അദാനി ട്വീറ്റ് ചെയ്തു.
പ്രതിസന്ധിയെ നേരിടാനായി ടാറ്റ ഗ്രൂപ്പ്, റിലയന്‍സ് ഇന്‍സ്ട്രീസ് തുടങ്ങിയവരും നേരത്തെ സംഭാവന പ്രഖ്യാപിച്ചിരുന്നു.
ടാറ്റ സണ്‍സും ടാറ്റ ട്രസ്റ്റും 1500 കോടിയാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയത്.റിലയന്‍സ് ഇന്‍ഡസ്ട്രീസ് തങ്ങളുടെ പങ്കായി അഞ്ച് കോടിയാണ് സംഭാവന നല്‍കിയത്.
പണം കൂടാതെ മുംബൈയില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന് മാത്രമായി ഒരാശുപത്രി റിലയന്‍സ് ഇന്റസ്ട്രീസ് തുറന്നിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ഗതാഗത സൗകര്യങ്ങളും സന്നദ്ധത സംഘടനകള്‍ വഴി സൗജന്യ ഭക്ഷണ വിതരണവും റിലയന്‍സ് ഇന്റസ്ട്രീസ് ഏറ്റെടുത്തിട്ടുണ്ട്.