കൊറോണയുമായി ബന്ധപ്പെട്ട “ബ്രെയിൻ ഫോഗ്” ബാധിച്ച മുതിർന്നവരെ വീഡിയോ ഗെയിം തെറാപ്പി സഹായിക്കുമോ എന്ന് നിർണ്ണയിക്കാൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ ശാസ്ത്രജ്ഞർ ഒരുങ്ങുന്നതായി മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കി. വീഡിയോ ഗെയിം അധിഷ്ഠിത തെറാപ്പിക്ക് മുമ്പ് എഡിഎച്ച്ഡി ചികിത്സയ്ക്കായി റെഗുലേറ്ററി ക്ലിയറൻസും ലഭിച്ചു കഴിഞ്ഞു.
കൊറോണ ബാധിച്ചതിന് ശേഷം വരുന്ന ബ്രെയിൻ ഫോഗിൽ നിന്നും മുക്തമാകുന്നവർക്ക് വൈജ്ഞാനികവും ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നുണ്ടെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് പറയുന്നു. കോവിഡ് അണുബാധയിൽ നിന്ന് കരകയറിയ രോഗികളിൽ എകെഎൽ-ടി 01 എന്ന വീഡിയോ ഗെയിമിൻറെ ഫലപ്രാപ്തി മനസ്സിലാക്കുന്നതിനാണ് വെയിൽ കോർണൽ മെഡിസിൻ ശാസ്ത്രജ്ഞരും യുഎസിലെ വാൻഡർബിൽറ്റ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ വിദഗ്ധരും ഒത്തൊരുമിച്ച് നടത്തുന്ന ക്ലിനിക്കൽ പരീക്ഷണങ്ങൾ.