ബ്രസീലിൽ കൊവിഡ് മരണം മൂന്ന് ലക്ഷം കടന്നു

 ബ്രസീലിൽ കൊവിഡ് മരണസംഖ്യ മൂന്ന് ലക്ഷം കടന്നു. കൊവിഡ് മഹാമാരിമൂലം കൂടുതൽ ജീവൻ നഷ്ടപ്പെട്ട രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന അമേരിക്കയിൽ മരണസംഖ്യ നേരത്തെ തന്നെ അഞ്ച് ലക്ഷം കടന്നിരുന്നു. ഇതിന് പിന്നാലെയാണ് ബ്രസിലീലും മരണസംഖ്യയിൽ വൻ വർധനവ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബ്രസീൽ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 300,685 ആണ്. അതേസമയം വേൾഡോമീറ്ററിന്‍റെ കണക്ക് പ്രകാരം ബ്രസീലിലെ മരണസംഖ്യ 301,087 ആയി ഉയർന്നു. ഉയർന്ന കൊവിഡ് മരണനിരക്കാണ് രാജ്യത്ത് നിലവിൽ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞയാഴ്ച രാജ്യത്തെ ശരാശരി മരണ നിരക്ക് 2,273 ആയിരുന്നു.

Top