പബ്ബുകളും ബാറുകളും തുറക്കാനൊരുങ്ങി ബ്രിട്ടന്‍

കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം പബ്ബുകളിലും ബാറുകളിലും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുത്താൻ തയ്യാറെടുക്കുകയാണ് ബ്രിട്ടൻ.  ചൊവ്വാഴ്ചയോടെ ബാറുകളും മറ്റും തുറക്കാനാണ് പദ്ധതിയിടുന്നത്. ഇതോടെ മറ്റൊരു ആശങ്കയാണ് ഭരണകൂടത്തെ അലട്ടുന്നത്. ഗൊണോറിയ അടക്കമുള്ള ലൈംഗിക രോഗങ്ങളാണത്.

കൊവിഡ് രോഗവ്യാപനം തടയുന്നതിന് വേണ്ടിയുള്ള സാമൂഹിക അകലം അടക്കമുള്ള നിയമങ്ങള്‍ ലംഘിക്കുന്നത് വഴി ലൈംഗികമായി പകരുന്ന രോഗങ്ങളുടെ റെക്കോർഡ് അളവിൽ കൂടുതൽ ഉണ്ടാകുമെന്ന് വിദഗ്ദ്ധർ ഭയപ്പെടുന്നു. അതുപോലെ തന്നെ ലോക്ക് ഡൗൺ ഇളവുകള്‍ വരുത്തുന്നതിലൂടെ പുതിയ പങ്കാളികളെ കണ്ടെത്തുകയും ചെയ്യാമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

പബ്ബുകളും മറ്റും തുറക്കുമ്പോള്‍ ഗൊണോറിയ അടക്കമുള്ള ലൈംഗിക രോഗങ്ങള്‍ പകരാതിരിക്കുവാൻ വേണ്ട മുൻ കരുതലുകള്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. രോഗബാധ തടയുന്നതിന് കോണ്ടം അടക്കമുള്ള വസ്തുക്കള്‍ കരുതണമെന്നും നിര്‍ദ്ദേശിക്കുന്നു. പബ്ബുകള്‍ തുറക്കുന്നതോടെ രാജ്യത്തെ തന്നെ നശിപ്പിക്കാൻ സാധ്യതയുള്ള ഇത്തരം രോഗങ്ങള്‍ പടരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മയക്കുമരുന്നുകള്‍ അടക്കം ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.

 

Top