ഒട്ടാവ: കൊവിഡിന്‍റെ രണ്ടാം തരംഗം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് 10 ദശലക്ഷം കനേഡിയൻ ഡോളർ (ഏകദേശം 60 കോടി രൂപ) സഹായം പ്രഖ്യാപിച്ച് കനേഡിയൻ സർക്കാർ. കനേഡിയൻ മന്ത്രി കരിന ഗൗൾഡാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇന്ത്യയിലെ ജനങ്ങൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തെ മറികടക്കാൻ 10 ദശലക്ഷം ഡോളർ സംഭാവന ചെയ്യുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ട്വീറ്റ്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 3,60,960 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 3,293 പേർ കൂടി മരിച്ചു. രാജ്യത്ത് നിലവിൽ 29,78,709 സജീവ രോഗബാധിതരാണ് നിലവിലുള്ളത്.