ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാത്തവരില്‍നിന്ന് അഞ്ഞൂറു രൂപ പിഴ ഈടാക്കുമെന്ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.
സമീപ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നത്. രോഗവ്യാപനം തടയുന്നതിന് കര്‍ശനമായ നടപടികളെടുക്കാന്‍ യോഗം തീരുമാനിച്ചു.
സ്‌കൂളുകള്‍ അടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്തതായാണ് റിപ്പോര്‍ട്ട്. സ്‌കൂളുകള്‍ അടയ്‌ക്കേണ്ടതില്ലെന്നാണ് യോഗതീരുമാനം. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കും.