സംസ്ഥാനത്ത് 96 ശതമാനം ആളുകള്‍ക്കും കൊവിഡ് ബാധിക്കുന്നത് സമ്പര്‍ക്കം വഴി. വ്യാപനം അതിരൂക്ഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാഹചര്യം കണക്കിലെടുത്ത് വിഷയം ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗവും ചേര്‍ന്നു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ആദ്യഘട്ടത്തില്‍ ഫലപ്രദമായി രോഗത്തെ നേരിട്ടെങ്കിലും പിന്നീട് സ്ഥിതി വഷളായി. മേയ് പകുതിയാകുമ്പോള്‍ പ്രതിദിനം രോഗബാധിതരുടെ എണ്ണം 16 ആയും കുറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ അതീവ ഗുരുതര സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രികളെക്കൂടി കൊവിഡ് പ്രതിരോധത്തില്‍ പങ്കാളിയാക്കിയാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
എല്ലാവരും ഏകോപനത്തില്‍ സഹകരിച്ചു മുന്നോട്ടു പോയെങ്കില്‍ മാത്രമേ നിലവിലെ സ്ഥിതി മറികടക്കാന്‍ സാധിക്കൂ.