ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഹോങ്കോഗില്‍ വിലക്ക്‌

ഹോങ്കോഗ്‌: കൊവിഡ്-19 വ്യാപനം രൂക്ഷമായ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് താല്‍ക്കാലിക വിലക്കേർപ്പെടുത്തി ഹോങ്കോഗ്‌. ചൊവ്വാഴ്‌ച മുതൽ മേയ് മൂന്ന് വരെയാണ് ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തുന്നതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയെ കൂടാതെ കൊവിഡ് കേസുകൾ കൂടുതലുള്ള പാകിസ്ഥാൻ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കും ഹോങ്കോങ് വിലക്കേർപ്പെടുത്തി. മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ യാത്രയ്‌ക്ക് 72 മണിക്കൂർ മുൻപ് ആർടി പിസിആർ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.

Top