ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗബാധിതരില്‍ 87 ശതമാനം പേരും രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 62 ലക്ഷം കടന്നു. രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. രോഗികളുടെ പ്രതിവാര പോസ്റ്റിവിറ്റി നിരക്ക് 6.24% ആയി. നിലവില്‍ ചികിത്സയിലുള്ള രോഗികള്‍ 11.69 ശതമാനമാണ്. ഇത് ഏകദേശം 9 ലക്ഷത്തിനും താഴെ മാത്രമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തണുപ്പുകാലത്ത് ശ്വാസകോശ രോഗങ്ങള്‍ അടക്കം വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൊവിഡ് പ്രതിരോധ നടപടികള്‍ക്ക് ഊന്നല്‍ നല്‍കണം. രാജ്യത്തെ ഉയര്‍ന്ന പ്രതിദിന വര്‍ധനവിലേക്കെത്തിയ കേരളത്തിലാണ് നിലവില്‍ രാജ്യത്തുള്ള രോഗികളില്‍ 11.26 ശതമാനവുമെന്നും ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷന്‍ കൂട്ടിച്ചേര്‍ത്തു.