പാലക്കാട്: പാലക്കാട് ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് മന്ത്രി എ.കെ ബാലന്‍. രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവന്നവരാണ്. രണ്ട് പേര്‍ വിദേശത്ത് നിന്നും വന്നവരാണ്.
അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചവരില്‍ 3 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നും എ കെ ബാലന്‍ അറിയിച്ചു.വാളയാര്‍ അതിര്‍ത്തിയില്‍ ജോലി ചെയ്തിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ നിലവില്‍ 45 കോവിഡ് ബാധിതരാണുള്ളത്.