കൊവിഡ് ഭീതിയില്‍ മൂന്നാമതും ലോക്ഡൗൺ ഏർപ്പെടുത്തി ഫ്രാൻസ്

പാരിസ് : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വീണ്ടും ലോക് ഡൗൺ ഏർപ്പെടുത്തി ഫ്രഞ്ച് സർക്കാർ. കൊറോണയുടെ മൂന്നാംഘട്ട വ്യാപനം രൂക്ഷമായതോടെയാണ് ലോക് ഡൗൺ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. കൊറോണ വ്യാപനം ആരംഭിച്ച ശേഷം ഇത് മൂന്നാമത്തെ തവണയാണ് ലോക് ഡൗൺ ഏർപ്പെടുത്തിയത്.

പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് ലോക് ഡൗൺ ഏർപ്പെടുത്തുന്നതായി അറിയിച്ചത്. നിയന്ത്രണം നഷ്ടമായെന്നും അതിനാൽ മുന്നോട്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തലസ്ഥാന നഗരമായ പാരീസിൽ നിയ്ന്ത്രണങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചത്.

രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടമായതോടെ രാജ്യത്തെ സ്ഥിതിഗതികൾ ഗുരുതരമായിരിക്കുകയാണ്. ഇതുവരെ 1,00,000 പേർ മരിച്ചു. വൈറസ് വ്യാപനം രൂക്ഷമായ മേഖലകളിലെ ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

Top