കൊവിഡ് മൂലം ദീര്‍ഘകാലം നിലനില്‍ക്കുന്ന ആരോഗ്യ പ്രശ്നങ്ങലുണ്ടാകാൻ സാധ്യത

കൊവിഡ് രോഗമുക്തി നേടിയവരില്‍ 30 ശതമാനം പേരില്‍ ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും 10 ശതമാനം പേരില്‍ നല്ല ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മൂലം ദീര്‍ഘകാലം നിലനില്‍ക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും. കുട്ടികളില്‍ കൊവിഡിന് തീവ്രത കുറവാണെങ്കിലും പലരിലും മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രം ഇന്‍ ചില്‍ഡ്രന്‍ എന്ന രോഗാവസ്ഥയുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്ക് ദ ചെയ്ന്‍ വീണ്ടും ശക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. വിക്ടേഴ്സിലെ ഓണ്‍ലെന്‍ ക്ലാസുകളില്‍ ആവശ്യമായ നിര്‍ദേശം നല്‍കും. അധ്യാപകരും ക്രിയാത്മകമായി ഇതില്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Top