കോവിഡ് രോഗം കൂടുതല്‍ ബാധിക്കുന്നത് പുരുഷന്‍മാരെ എന്ന് പഠനം

കോവിഡ് രോഗം കൂടുതലായി ബാധിക്കുന്നതും ഗുരുതരമായി മരണത്തിലേക്ക് എത്തുന്നതും സ്ത്രീകളേക്കാള്‍ പുരുഷന്മാരിലെന്ന് പഠനം.

ലോകത്തെമ്പാടുമുള്ള കോവിഡ് ബാധിതരില്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ്. മരണനിരക്കിലും പുരുഷന്മാര്‍ തന്നെയാണ് മുന്‍പന്തിയില്‍. വാക്‌സിന്‍ കണ്ടുപിടിക്കുമ്പോഴും സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ഈ വ്യത്യാസം മനസ്സിലാക്കണമെന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ പറയുന്നത്. രോഗം ബാധിച്ചാല്‍ അതില്‍ നിന്നും മുക്തി നേടാനുള്ള സാധ്യതയും സ്ത്രീകള്‍ക്കാണ് കൂടുതല്‍ എന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

സ്ത്രീകളുടെ പ്രതിരോധ സംവിധാനം പുരുഷന്മാരേക്കാള്‍ മെച്ചപ്പെട്ടതായതിനാലാവാം ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജനിതക മാറ്റവും ഹോര്‍മോണിലുള്ള വ്യതിയാനങ്ങളുമാകാം ഇതിന് കാരണം. ചൈനയിലെ വുഹാനിലും സ്ത്രീകള്‍ക്കാണ് വൈറസില്‍ നിന്നും എളുപ്പത്തില്‍ മുക്തി നേടാന്‍ കഴിഞ്ഞതെന്ന് കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Top