കൊവിഡ് 19; രാജ്യത്ത് പുതിയ കേസുകള്‍ കുറയുന്നു

ന്യൂഡല്‍ഹി: ആശ്വാസമായി രാജ്യത്തെ കൊവിഡ് കണക്കുകള്‍. തുടര്‍ച്ചയായ 21ാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10%ത്തില്‍ താഴെയാണെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മെയ് 7 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിദിന കൊവിഡ് കേസുകള്‍ 79% മായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം തമിഴ് നാട്ടില്‍ 14,016 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 267 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 7810 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്,125 മരണവും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 10,442 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 483 മരണങ്ങളും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു.മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക് 95.44% മായി ഉയര്‍ന്നു.

ദില്ലിയില്‍ 255 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.35% മായി കുറഞ്ഞു.ഇതോടെ ദില്ലിയിലെ ആക്റ്റീവ് കേസുകള്‍ 3466 ആയി. കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ കൂടുതല്‍ ലോക്ക്‌ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ എല്ലാ മാര്‍ക്കറ്റുകളും ദില്ലിയില്‍ തുറക്കും. ഹോട്ടലുകളില്‍ 50%പേര്‍ക്ക് പ്രവേശനം നല്‍കി പ്രവര്‍ത്തനം ആരംഭിക്കാം.

Top