ഒന്നോ, രണ്ടോ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഓഫീസുകള്‍ അടയ്‌ക്കേണ്ടതില്ല

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ തൊഴിലിടങ്ങളെ സംബന്ധിച്ച് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം.

കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്താലുടന്‍ ഓഫീസുകള്‍ അടച്ച് പൂട്ടുന്നതാണ് നിലവിലെ രീതി. എന്നാലതില്‍ ഇനി മാറ്റം വരുത്താമെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.

ഒന്നോ, രണ്ടോ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഓഫീസുകള്‍ അടക്കേണ്ടതില്ലെന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ നാല്‍പ്പത്തെട്ട് മണിക്കൂര്‍ ഓഫീസ് അടച്ചിടാമെന്നും അണുവിമുക്തമാക്കിയ ശേഷം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. മാത്രമല്ല ജീവനക്കാര്‍ ഒരു മീറ്റര്‍ സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കണമെന്നും മുഖാവരണവും ധരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Top