കൊറോണബാധിതര്‍ക്ക് സഹായവുമായി റോജര്‍ ഫെഡററും ഭാര്യ മിര്‍ക്കയും

കോവിഡ് -19 പകര്‍ച്ചവ്യാധിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ദുര്‍ബലരായ കുടുംബങ്ങള്‍ക്ക് സഹായവുമായി ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററും ഭാര്യ മിര്‍ക്കയും. ഇരുവരും ചേര്‍ന്ന് 7.70 കോടി രൂപയാണ് സംഭാവന ചെയ്തത്.

കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ ആരെയും ഒറ്റപ്പെടുത്തരുതെന്ന് റോജര്‍ ഫെഡറര്‍ പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിലെ ദുര്‍ബല കുടുംബങ്ങളിലെ നൂറിലധികം പേര്‍ക്കാണ്ജീവന്‍ നഷ്ടപ്പെട്ടത്. ഈ കുടുംബങ്ങളെ സഹായിക്കണമെന്നും അദ്ദേഹം ആളുകളോട് അഭ്യര്‍ത്ഥിച്ചു.

‘ഇത് എല്ലാവര്‍ക്കുമുള്ള വെല്ലുവിളി നിറഞ്ഞ സമയമാണ്, ആരും പിന്നോട്ട് പോകരുത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും ദുര്‍ബലരായ കുടുംബങ്ങള്‍ക്ക് ഒരു ദശലക്ഷം സ്വിസ് ഫ്രാങ്കുകള്‍ സംഭാവന ചെയ്യാന്‍ മിര്‍ക്കയും ഞാനും വ്യക്തിപരമായി തീരുമാനിച്ചു,” റോജര്‍ ഫെഡറര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘ഞങ്ങളുടെ സംഭാവന ഒരു തുടക്കം മാത്രമാണ്. ആവശ്യമുള്ള കൂടുതല്‍ കുടുംബങ്ങളെ സഹായിക്കുന്നതില്‍ മറ്റുള്ളവര്‍ പങ്കുചേരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നമുക്ക് ഒരുമിച്ച് ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയും. ആരോഗ്യത്തോടെയിരിക്കുക.’

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു പൂട്ടുക്കയും സമ്പൂര്‍ണ ലോക് ഡൗണിലേയ്ക്ക് പോകുകയും ചെയ്തു. മാര്‍ച്ച് 25 വരെ,കൊറോണ ബാധിച്ച് 19,000 ത്തിലധികം പേരാണ് മരിച്ചത്.

Top