ബ്രസീലിയ: കൊവിഡ്-19 രോഗ വ്യാപനം ലോകത്ത് രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ബ്രസീലിലും കൊവിഡ് നിയന്ത്രണങ്ങൾ തുടരുകയാണ്.ഇപ്പോൾ കൊവിഡ് മാർഗനിർദേശം ലംഘിച്ച ബ്രസീൽ പ്രസിഡൻ്റ് ജൈർ ബൊൽസൊനാരയ്‌ക്ക് പിഴ ചുമത്തിയിരിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ രാജ്യത്ത് തുടരുന്നതിനിടെ നിർദേശങ്ങൾ അവഗണിച്ച് പൊതുപരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് നടപടി. മാറഞ്ഞോയിലെ ഗവർണർ ഫ്ളാവിയോ ഡിനോ പ്രിസിഡൻ്റിനെതിരെ കടുത്ത നടപടികൾക്ക് നിർദേശം നൽകിയത്.
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ബൊൽസൊനാരയ്‌ക്ക് എതിരെ ആരോഗ്യവകുപ്പ് കേസ് രജിസ്‌റ്റർ ചെയ്‌തു. സർക്കാരിൻ്റെ കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും വീഴ്‌ച കണ്ടാൽ നടപടി സ്വികരിക്കുമെന്നും ഗവർണർ ഫ്ളാവിയോ വ്യക്തമാക്കി.