സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുമെന്ന്‌ ഫിയോക്ക്

ര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുമെന്ന് തിയറ്റര്‍ ഉടമകള്‍. പ്രദര്‍ശന സമയം വെട്ടിക്കുറച്ചെങ്കിലും തിയറ്ററുകള്‍ അടയ്‌ക്കേണ്ടതില്ലെന്ന് തീരുമാനമെടുത്ത് ഫിയോക്ക്.  കൊവിഡ്‌ വ്യാപനമുള്ള സ്ഥലങ്ങളിലെ പ്രദര്‍ശനത്തെ കുറിച്ച് അതാത് തിയറ്റര്‍ ഉടമകള്‍ക്ക് തീരുമാനമെടുക്കാമെന്നും സംഘടന അറിയിച്ചു.

ഓണ്‍ലൈന്‍ വഴിയാണ്  തിയറ്റര്‍ ഉടമകള്‍ യോഗം ചേര്‍ന്നത്. രാത്രി കര്‍ഫ്യൂ വന്നതോടെ തിരക്കുള്ള രണ്ട് ഷോകള്‍ ഒഴിവാക്കപ്പെട്ടു. തിയറ്റര്‍ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും ഇതിലൂടെ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും തിയറ്ററുടമകള്‍ വ്യക്തമാക്കി.

Top