കൊവിഡ് രണ്ടാം തരംഗം; വാക്‌സിനുകളാണ് വേണ്ടതെന്ന് വിദഗ്ദ്ധര്‍

ലോകത്ത്‌ വീണ്ടും കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. രണ്ടാം തരംഗത്തിൽ ഇന്ത്യയിലാണ് ഏറ്റവുമധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, മഹാമാരി നിയന്ത്രിക്കുന്നതിൽ ലോക്ക് ഡൗണല്ല വേണ്ടത് എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പകരമായി വാക്സിനുകളുടെ വിതരണമാണ് ആവശ്യമെന്നാണ് വിദഗ്ദ്ധർ കാണിക്കുന്നത്.

വാക്സിൻ കുത്തിവയ്പ്പുകള്‍ അണുബാധ കുറയ്ക്കുകയും പകരുന്നതിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പുറത്തുവരുന്ന ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് . ബ്രിട്ടണിൽ ഇതുവരെ, 33 ദശലക്ഷത്തിലധികം ആളുകൾക്ക് ഒറ്റ ഡോസ് വാക്സിൻ സ്വീകരിക്കുയും 11 ദശലക്ഷം പേർക്ക് രണ്ട് ഡോസ് സ്വീകരിച്ചിരിക്കുന്നത്.

യുകെയിൽ നിന്നുള്ള ചില പ്രാഥമിക ഗവേഷണങ്ങളിൽ, ഫൈസർ ബയോ‌ടെക് വാക്സിനോ ഓക്സ്ഫോർഡ് – അസ്ട്രാസെനെക്ക വാക്സിനേഷന്റേയോ ഒരു ഡോസ് മൊത്തം കൊറോണ വൈറസ് കേസുകളെ മൂന്നിൽ രണ്ടും കുറയ്ക്കുന്നുവെന്ന് കണ്ടെത്തി. അതിനൊപ്പം രോഗലക്ഷണങ്ങളുള്ള കേസുകളിൽ 74% കുറവും ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തി.

Top