രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി; ചെലവുകള്‍ക്ക് മൂക്കുകയറിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെതുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തിയതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍ജൂണ്‍) ചെലവുകള്‍ പരിമിതപ്പെടുത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍. ചെലവ് പരിമിതപ്പെടുത്താന്‍ വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ധനമന്ത്രാലയം നിര്‍ദേശം നല്‍കി.

മന്ത്രാലയങ്ങളുടേയും വകുപ്പുകളുടേയും ചെലവുകള്‍ എ,ബി,സി എന്നിങ്ങനെ മൂന്ന് വിഭാഗമായി തരംതിരച്ചുകൊണ്ട് ധനമന്ത്രാലയം ഉത്തരവിറക്കി.

എ കാറ്റഗറിയില്‍പ്പെടുന്ന വകുപ്പുകള്‍ക്ക് ബജറ്റില്‍ അനുവദിച്ച പണം ചെലവഴിക്കാന്‍ അധികാരമുണ്ടായിരിക്കും. കൃഷി, യോഗ, ആരോഗ്യം, സിവില്‍ ഏവിയേഷന്‍, ഉപഭോക്തൃ കാര്യങ്ങള്‍, ഭക്ഷണം, റെയില്‍വേ, ഗ്രാമീണ മന്ത്രാലയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ബി കാറ്റഗറില്‍പ്പെടുന്ന വിഭാഗങ്ങള്‍ക്ക് അവരുടെ ചെലവ് 20 ശതമാനം കുറക്കേണ്ടി വരും. കാര്‍ഷിക ഗവേഷണം, വളം, പ്രതിരോധം, നികുതി, പോലീസ്, പെട്രോളിയം, റോഡ് ഗതാഗതം തുടങ്ങിയ ഇതിന് കീഴില്‍ വരും.

സി വിഭാഗത്തില്‍പ്പെലുള്ള വകുപ്പുകള്‍ ആദ്യ പാദത്തില്‍ അനുവദിച്ച തുകയുടെ 15 ശതമാനം മാത്രമേ ചെലവഴിക്കാന്‍ സാധിക്കൂ. കെമിക്കല്‍, കല്‍ക്കരി, കോര്‍പ്പറേറ്റ് കാര്യങ്ങള്‍, സിവില്‍ ഡിഫന്‍സ്, മൃഗസംരക്ഷണം, വൈദ്യുതി, ടൂറിസം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 3.20 ലക്ഷം കോടി രൂപ വിപണിയില്‍ നിന്ന് വായ്പയെടുക്കാന്‍ ധനമന്ത്രാലയം എല്ലാ സംസ്ഥാനങ്ങളെയും അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

Top