തിരുവനന്തപുരം: സംസ്ഥാനം കൊറോണ വൈറസ് ബാധയില്‍ ജാഗ്രതയിലാണെങ്കിലും പരീക്ഷാ ഷെഡ്യൂളുകള്‍ക്ക് മാറ്റമുണ്ടാകില്ല. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം തന്നെ നടത്താനാണ് തീരുമാനം.
രോഗം ഉള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് സേ പരീക്ഷ എഴുതാന്‍ അവസരം നല്‍കും. പത്തനംതിട്ട ജില്ലയില്‍ ജാഗ്രത നിലവിലുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട് .
അതേസമയം എറണാകുളത്ത് മൂന്ന് വയസ്സുകാരന് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് നിലവില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് ആരോഗ്യവരുപ്പ് അധികൃതര്‍ നല്‍കിയിട്ടുള്ളത്.