ന്യൂഡല്‍ഹി: വൈറസ് വ്യാപനം കുടുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഒരു ദിവസം 18000 കൊവിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനം. ദേശീയ തലസ്ഥാന മേഖലയിലെ കൊറോണ വൈറസ് സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.
കൊവിഡ് ടെസ്റ്റ് നടത്താനുള്ള ചെലവ് പാതിയായി കുറയ്ക്കണമെന്ന ബിജെപിയുടെ ആവശ്യവും യോഗത്തില്‍ അംഗീകരിച്ചു. സര്‍വകക്ഷി യോഗത്തില്‍ ബിജെപി, ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ബിഎസ്പി നേതാക്കള്‍ പങ്കെടുത്തിരുന്നു.
അതേസമയം 450 രൂപ മാത്രം ചെലവ് വരുന്ന കൊവിഡ് ടെസ്റ്റ് ഡല്‍ഹിയില്‍ ഉടന്‍ ലഭ്യമാകുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബത്തിനും കണ്ടെയ്ന്‍മെന്റ് സോണിലുള്ള കുടുംബങ്ങള്‍ക്കും പതിനായിരം രൂപ വീതം സാമ്പത്തിക സഹായം.
മഹാരാഷ്ട്രയ്ക്കും തമിഴ്നാട്ടിനും ശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മൂന്നാമത്തെ സംസ്ഥാനമാണ് ഡല്‍ഹി.41,182 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,327 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്.