കൊവിഡ് വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തെ തുടര്‍ന്ന് ജപ്പാനിലെ പ്രമുഖ ദ്വിവത്സര ഓട്ടോ ഷോയായ ടോക്കിയോ മോട്ടോര്‍ ഷോ ഇത്തവണ ഉണ്ടാകില്ല.കോവിഡ് അണുബാധകൾ വർധിക്കുന്ന സാഹചര്യത്തിൽ സന്ദർശകരുടെ സുരക്ഷ ഉറപ്പുനൽകാൻ കഴിയുമെന്ന് ഇപ്പോൾ ചിന്തിക്കാനാവില്ലെന്ന് അസോസിയേഷൻ ഓഫ് ജാപ്പനീസ് കാർ മാനുഫാക്ചറേർസ് (JMA) മേധാവി അക്യോ ടൊയോഡ ഒരു ഓൺലൈൻ കോൺഫറൻസിൽ പറഞ്ഞു.
സുരക്ഷിതമായ അന്തരീക്ഷത്തിൽ മൊബിലിറ്റിയുടെ ആകർഷകമായ സവിശേഷതകൾ സന്ദർശകർക്കായി വാഗ്ദാനം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് ടൊയോഡ പറഞ്ഞു. അണുബാധവർധിക്കുന്നതോടെ വീണ്ടും ടോക്കിയോ, ഒസാക്ക, ദ്വീപസമൂഹത്തിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മൂന്നാമത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ജപ്പാൻ സർക്കാർ ഒരുങ്ങുകയാണ്.