കൊവിഡിന് പഞ്ചായത്ത് തലത്തിലും ചികിത്സാകേന്ദ്രങ്ങളൊരുങ്ങുന്നു

കോഴിക്കോട്: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സംസ്ഥാനത്ത് പഞ്ചായത്ത് തലത്തിലും ചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. 100 കിടക്കകള്‍ വീതമുള്ള ചികിത്സാകേന്ദ്രങ്ങളാണ് ഒരുക്കുന്നത്. ഇത്തരത്തില്‍ പത്ത് ദിവസത്തിനകം സംസ്ഥാനത്ത് കിടത്തി ചികിത്സിക്കാന്‍ 50000 കിടക്കകള്‍ സജ്ജമാക്കാനാണ് തീരുമാനം.

പദ്ധതി നടപ്പിലാക്കുന്നതിനായി പ്രത്യേകം ഐഎഎസ് ഓഫീസര്‍മാരെ എല്ലാ ജില്ലകളിലും ചുമതലപ്പെടുത്തിയിട്ടുണ്ട്. സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാകും സെന്ററുകള്‍ സജ്ജീകരിക്കുന്നത്.

Top